ദോഹ: ഖത്തറില്‍ ഞായറാഴ്ച നടക്കുന്ന ലേലത്തിന്റെ രജിസ്‌ട്രേഷന്‍ മാര്‍ഗരേഖ സുപ്രീം ജുഡീഷ്യറി പുറത്തുവിട്ടു. വിവിധ ബ്രാന്‍ഡുകളിലുള്ള 84 കാറുകളുടേയും 20 വസ്തുക്കളുടേയും ലേലമാണ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ 15, ഞായറാഴ്ച ലേലം നടക്കും. സുപ്രീം കൗണ്‍സിലിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ ‘കോര്‍ട്ട് മസാദത്ത്’ വഴിയാണ് ലേലം നടക്കുന്നത്.
ടൊയോട്ട, ഷെവര്‍ലെ, ജിഎംസി, പോര്‍ഷെ എന്നിവയുള്‍പ്പെടെയുള്‌ല വിവിധ ലോക പ്രശസ്ത ബ്രാന്‍ഡുകള്‍ ലേലത്തിലുണ്ട്. ഖത്തര്‍ സമയം വൈകിട്ട് നാലിന് കാര്‍ ലേലം ആരംഭിക്കും. 7000 ഖത്തര്‍ റിയാല്‍ മുതലുള്ള ഷെവര്‍ലെ കാമറോയും 15000 ഖത്തര്‍ റിയാലില്‍ ആരംഭിക്കുന്ന ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ വിഎക്‌സ്ആര്‍ തുടങ്ങിയ ശ്രദ്ധേയമായ കാറുകളും ലേലത്തിലുണ്ട്.
ലേലത്തിനുള്ള വാഹനത്തിന്റെ ഫോട്ടോകള്‍, സ്‌പെസിഫിക്കേഷനുകള്‍, അവസ്ഥ എന്നിവ വിശദീകരിക്കുന്ന വിശദമായ രേഖ, പരിശോധയ്ക്കുള്ള ലൊക്കോഷന്‍ എന്നിവയും മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വസ്തുക്കളുടെ (പ്രോപ്പര്‍ട്ടികള്‍) ലേലം രാവിലെ 9 മണിക്ക് നടക്കും. വസ്തുക്കളുടെ ഫോട്ടോകള്‍, ലൊക്കേഷന്‍ വിശദാംശങ്ങള്‍, ബില്‍ഡിംഗ് പ്ലാനുകള്‍ എന്നിവ ലേല ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉപയോക്താക്കള്‍ റീഫണ്ടബിള്‍ ഇന്‍ഷുറന്‍സ് തുകയായി 2,50,000 ഖത്തര്‍ റിയാല്‍ നിക്ഷേപിക്കണം. അല്ലെങ്കില്‍ കൗണ്‍സിലിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണം. വാങ്ങുന്നവര്‍ രജിസ്‌ട്രേഷന്‍ ഫീസും ചെലവുകളും ഡെപ്പോസിറ്റ് വഴഇയും ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയോ നിക്ഷേപിക്കണം.
പണം നിക്ഷേപിക്കുന്ന തീയതി മുതല്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ വാങ്ങുന്ന ആളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിന്റെ കത്ത് റിയല്‍ എസ്റ്റേറ്റ് രജിസ്ട്രി വകുപ്പില്‍ നിന്ന് ലഭിക്കും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
