ഡല്‍ഹി: എയര്‍ഇന്ത്യയുമായി വിസ്താര എയര്‍ലൈന്‍സ് ലയിക്കുമ്പോള്‍ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകള്‍ക്ക് മാറ്റം സംഭവിക്കുമോ എന്നാണ് യാത്രക്കാരുടെ സംശയം. അതിന് മറുപടിയുമായി വിസ്താര എയര്‍ലൈന്‍സ് രംഗത്തെത്തി.
എയർ ഇന്ത്യയുമായുള്ള ലയനം പൂർത്തിയായാൽ, വിമാനം ഓപ്പറേറ്റ് ചെയ്യുന്നത് എയര്‍ഇന്ത്യ ആണെങ്കിലും വിസ്താര വെബ്‌സൈറ്റ് വഴി നടത്തിയ ബുക്കിംഗുകള്‍ സാധുവായിരിക്കും. തിരഞ്ഞെടുത്ത സീറ്റുകള്‍ മാറില്ലെന്നും വിസ്താര അധികൃതര്‍ അറിയിച്ചു. അതേസമയം നവംബര്‍ 12 മുതലുള്ള യാത്രകള്‍ക്കായി സീറ്റുകള്‍ ബുക്ക് ചെയ്യുന്നത് എയര്‍ഇന്ത്യയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ മുഖേനയായിരിക്കും.
റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമായി നവംബര്‍ 11, 2024 ന് ശേഷം വിസ്താര എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ എയര്‍ഇന്ത്യ പ്രവര്‍ത്തിപ്പിക്കും.എന്നാല്‍ അതുവരെ നിലവിലെ ബുക്കിംഗുകള്‍ക്ക് മാറ്റമുണ്ടാകില്ല. വൗച്ചറുകള്‍ക്കും വിസ്താര ക്ലബ്ബ് മെമ്പേഴ്‌സിനുള്ള സ്റ്റാറ്റസും ഫ്‌ളയിംഗ് റിട്ടേണ്‍സ് അക്കൗണ്ടിലേക്ക് മാറും. എല്ലാം സാധുവായിരിക്കുമെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി.കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
