മസ്‌കത്ത്: ഒമാനില്‍ 40 തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തുന്നു. ഈ മേഖലകളിൽ ഒമാനി പൗരൻമാർക്ക് മാത്രമാണ് ഇനിമുതൽ ജോലി ചെയ്യാനാവുക.
ട്രക്ക് ഡ്രൈവര്‍, വെള്ളത്തിന്റെ ടാങ്കര്‍ ഡ്രൈവര്‍, ഹോട്ടല്‍ റിസ്പ്ഷന്‍ മാനേജര്‍, ശീതികരിച്ച ട്രെയിലറുകളുടെ ഡ്രൈവര്‍, ഫ്‌ളാറ്റ് ബെഡ് ക്രെയിന്‍ ഡ്രൈവര്‍, ഫോര്‍ക്ലിഫ്റ്റ് ഡ്രൈവര്‍, സീ ഗാര്‍ഡ്, ടൂറിസ്റ്റ് ഏജന്റ്, റൂം സര്‍വീസ് സൂപ്പര്‍വൈസര്‍, ഡ്രില്ലിംഗ് എഞ്ചിനീയര്‍, ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍, ക്വാളിറ്റി ഓഫീസര്‍, മെക്കാനിക് ടെക്‌നീഷ്യന്‍, ഡ്രില്ലിംഗ് എഞ്ചിനീയര്‍, ക്വാളിറ്റി സൂപ്പര്‍വൈസര്‍, എയര്‍ക്രാഫ്റ്റ് ലോഡിംഗ് സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, ഷിപ്പ് മൂറിങ് ടൈയിങ്, ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍, ലേബര്‍ സൂപ്പര്‍വൈസര്‍, കാര്‍ഗോ സൂപ്പര്‍വൈസര്‍, കൊമേഴ്‌സ്യല്‍ പ്രൊമോട്ടര്‍ വാഹനങ്ങളുടെ സെയില്‍സ്മാന്‍, ജനറല്‍ സിസ്റ്റം അനലിസ്റ്റ്, ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം നെറ്റ്‌വര്‍ക്ക് അനലിസ്റ്റ്, മറൈന്‍ സൂപ്പര്‍വൈസര്‍ തുടങ്ങിയ തൊഴില്‍മേഖലകളാണ് സ്വദേശിവല്‍ക്കരിച്ചത്.
മറ്റ് തൊഴില്‍മേഖലകളില്‍ കൂടി അടുത്ത വര്‍ഷം സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. കംപ്യൂട്ടര്‍ അധിഷ്ഠിത മേഖലകളും സ്വദേശിവല്‍ക്കരിക്കും. 2026 ജനുവരി മുതല്‍ ഈ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നിലവില്‍ വരും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
