ദോഹ: ഖത്തറില്‍ സുരക്ഷാ ക്യാമറകള്‍ ഉപയോഗിക്കുന്നവര്‍ക്കായി ആഭ്യന്തര മന്ത്രാലയം സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വീടുകളിലോ മറ്റിടങ്ങളിലോ സുരക്ഷാ ക്യാമറകള്‍ (സിസിടിവി) ക്യാമറകള്‍ സ്ഥാപിക്കുന്നവര്‍ ക്യാമറകളുടെ പാസ്‌വേഡുകള്‍ ഇടയ്ക്കിചെ മാറ്റണം. ഇത്തരത്തില്‍ പാസ്‌വേര്‍ഡുകള്‍ മാറ്റുന്നത് ക്യാമറകളുടെ സുരക്ഷയും സ്വകാര്യതയും വര്‍ധിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സുരക്ഷാ ക്യാമറകളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനും നിരീക്ഷണ ക്യാമറകളില്‍ നിന്ന് വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നത് തടയാനുമുള്ള മാര്‍ഗങ്ങള്‍ വിശദീകരിക്കവെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
