യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സൗജന്യ ബാഗേജ് അലവന്‍സില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. ബാഗേജുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കരണം കോര്‍പ്പറേറ്റ് ബുക്കിംഗുകള്‍ക്ക് മാത്രമാണ്. ഓഗസ്റ്റ് 19 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ബാഗേജ് പരിഷ്‌കരണം കോര്‍പ്പറേറ്റ് വാല്യൂ, കോര്‍പ്പറേറ്റ് ഫ്‌ളക്‌സ് തുടങ്ങിയ കോര്‍പ്പറേറ്റ് ബുക്കിംഗുകള്‍ക്ക് മാത്രമാണ് ബാധകമെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി. എയര്‍ലൈനിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് ഉള്‍പ്പെടെയുള്ളവയിലൂടെ റീട്ടെയില്‍ ബുക്കിംഗം നടത്തുന്നവര്‍ക്ക് പുതിയ ബാഗേജ് നിയമം ബാധകമല്ല.
യുഎഇ ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യ ബാഗേജ് അലവന്‍സ് 30 കിലോയായി തുടരും. അതേസമയം യുഎഇയിലേക്കുള്ള 20 കിലോ ആയിരിക്കും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
