കുരങ്ങുപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കാം; ശ്രദ്ധിക്കേണ്ടത് ആരൊക്കെ? അറിയാം വിശദമായി

Screenshot 20240823 1354317E2

ദോഹ: ഖത്തറില്‍ നിലവില്‍ മങ്കിപ്പോക്‌സ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഹമദ് എച്ച്എംസി രോഗം പടരാതിരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

രോഗബാധിതനായ വ്യക്തിയുമായോ മൃഗവുമായോ ഉള്ള സമ്പര്‍ക്കത്തിലൂടെയാണ് എംപോക്‌സ് പടരുന്നത്. അവരുടെ ശരീരസ്രവങ്ങളിലൂടെയും കുരങ്ങുപ്പനി മനുഷ്യരിലേക്ക് പകരും. വൈറസ് ബാധിച്ച മനുഷ്യരില്‍ നിന്നും രോഗം മനുഷ്യരിലേക്ക് പകരാനും സാധ്യതയുണ്ട്.

നിലവില്‍ ഖത്തറില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടുത്തിടെ മധ്യ ആഫ്രിക്കയിലോ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കോ യാത്ര ചെയ്തവര്‍ ജാഗ്രത പാലിക്കണം. Mpox ബാധിച്ചവരുമായി നേരിട്ടുള്ള സമ്പര്‍ക്കമില്ലെങ്കില്‍ രോഗം പടരാനുള്ള സാധ്യത വളരെ കുറവാണ്.

പ്രതിരോധശേഷി ഇല്ലാത്തവര്‍, ഗര്‍ഭിണികള്‍, 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവരില്‍ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ഖത്തര്‍ എച്ച്എംസി അറിയിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading