ദോഹ: ഖത്തറില്‍ എസ്എംഎ ബാധിച്ച ഒന്‍പത് മാസം പ്രായമായ മല്‍ഖാ റൂഹിക്കായി നടത്തിവന്നിരുന്ന ധനസമാഹരണ യഞ്ജം പൂര്‍ത്തിയായതായി ഖത്തര്‍ ചാരിറ്റി അറിയിച്ചു. ടൈപ്പ് 1 സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുഞ്ഞു മല്‍ഖയ്ക്കായി ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹം ധനസമാഹരണ യഞ്ജത്തില്‍ പങ്കാളികളായിരുന്നു.
റിസാല്‍ അബ്ദുല്‍ റഷീദിന്റേയും നിഹാല നിസാമിന്റേയും മകളാണ് മല്‍ഖ. സിദ്ര മെഡിസിനില്‍ ചികിത്സയിലാണ്.
പിന്തുണച്ചവര്‍ക്ക് പിതാവ് നന്ദി അറിയിച്ചു. സിദ്രയില്‍ കുഞ്ഞിന്റെ ചികിത്സാ നടപടികള്‍ ആരംഭിച്ചതായും റഷീദ് അറിയിച്ചു. ചികിത്സയ്ക്കായി 11.65 മില്യണ്‍ റിയാല്‍ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. ഖത്തറിലുടനീളമുള്ള പല സംഘടനകളും ബിരിയാണി ചലഞ്ച് ഉള്‍പ്പെടെയുള്ള ധനസമാഹരണ പരിപാടികളിലൂടെയും തുക സമാഹരിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
