കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് ബജറ്റ് എയര്‍ലൈന്‍സായ ആകാശ എയര്‍ വിമാന സര്‍വീസ് ആരംഭിക്കുന്നു. നാളെ, ഓഗസ്റ്റ് 23 സര്‍വീസ് ആരംഭിക്കും. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലേക്കാണ് സര്‍വീസ് നടത്തുക.
സര്‍വീസ് ആരംഭിക്കുന്നതിന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരം ലഭിച്ചതായി ആകാശ എയര്‍ അറിയിച്ചു. പ്രതിദിനം ഒരു സര്‍വീസ് എന്ന രീതിയില്‍ ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. നിലവില്‍ കുവൈത്തിനും മുംബൈയ്ക്കുമിടയിലാണ് സര്‍വീസുണ്ടാകുക. വൈകാതെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും ആകാശ എയര്‍ സര്‍വീസ് നടത്തുമെന്നാണ് വിവരം.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
