സാവോ പോളോ: ബ്രസീലില്‍ യാത്രാ വിമാനം തകര്‍ന്നുവീണു. 57 യാത്രക്കാരും നാല് ജീവനക്കാരും ഉള്‍പ്പെടെ 61 പേരുമായി പറന്ന വോപാസ് എന്ന യാത്രാ വിമാനമാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ട്. തകര്‍ന്ന ശേഷം തീപിടിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ബ്രസീലിലെ പരാനയില്‍ നിന്ന് സാവോ പോളോയിലെ ഗ്വാറുള്‍ഹോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് കഴിഞ്ഞദിവസം, വെള്ളിയാഴ്ച അപകടത്തില്‍പ്പെട്ടത്. ഉള്‍പ്രദേശമായ വിന്‍ഹെഡോ നഗരത്തിലാണ് തകര്‍ന്നുവീണത്. വോപാസ് എന്ന എയര്‍ലൈന്‍സിന്റെ കീഴിലുള്ള എടിആര്‍ 72-500 എന്ന വിമാനമാണ് തകര്‍ന്നത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
