ദോഹ: ഖത്തറില്‍ വീട് കേന്ദ്രീകരിച്ച് നടത്തുന്ന 48 പുതിയ ബിസിനസ് സംരംഭങ്ങള്‍ക്ക് കൂടി ലൈസന്‍സ് അനുവദിക്കുന്നു. ഇതോടെ രാജ്യത്ത് ലൈസന്‍സ് നല്‍കുന്ന ഹോം ബിസിനസ് സംരംഭങ്ങളുടെ എണ്ണം 63 ആയതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.
നട്‌സുകളുടെ പാക്കിംഗ്, വസ്ത്രങ്ങളുടെ സ്റ്റിച്ചിംഗ്, ലഗേജുകള്‍ ബാഗുകള്‍ പോലെയുള്ള ലെതര്‍ ഉല്‍പ്പന്നങ്ങളുടെ അറ്റകുറ്റപ്പണി, ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ റിപ്പയറിംഗ്, ഡോക്യുമെന്റ് കോപ്പി മെഷീനുകള്‍ നന്നാക്കല്‍, കമ്പ്യൂട്ടറുകളുടെ അറ്റകുറ്റപ്പണികള്‍, സോഫ്റ്റ് വെയര്‍ ഡിസൈനിംഗ്& പ്രോഗ്രാമിംഗ്, ആക്‌സസറീസ് വ്യാപാരം, പെര്‍ഫ്യൂമുകളുടെ വ്യാപാരം, ആഭരണ നിര്‍മാണം, ഫോട്ടോഗ്രഫി, സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മാണം, ഡിസൈനിംഗ് പ്രവര്‍ത്തനങ്ങള്‍, ഇന്റീരിയര്‍ ഡെക്കറേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് അനുവദിക്കും.
അപേക്ഷ ഫോമിനൊപ്പം പ്രോപ്പര്‍ട്ടി ഉടമയുടേയും ലൈസന്‍സ് ആവശ്യമുള്ള വ്യക്തിയുടേയും ഐഡി കാര്‍ഡുകളും ഹാജരാക്കണം. ഏകജാലക പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായും അപേക്ഷിക്കാം.
ഇ-സര്‍വീസസ് ലിങ്ക്: http://www.moci.gov.qa
വീടുകള്‍ കേന്ദ്രീകരിച്ചുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതും ലക്ഷ്യമിട്ടാണ് നടപടി.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
