ദോഹ: ഖത്തറില്‍ ഉല്‍ക്കാവര്‍ഷം ദൃശ്യമാകും. മനോഹരമായ ആകാശ പ്രദര്‍ശനങ്ങളിലൊന്നായി അറിയപ്പെടുന്ന പെര്‍സീഡ് ഉല്‍ക്കാവര്‍ഷം രാജ്യത്ത് ദൃശ്യമാകുമെന്ന് നിരീക്ഷകര്‍ അറിയിച്ചു. 2024 സെപ്തംബര്‍ ഒന്ന് വരെ ഖത്തറിലെ ആകാശത്ത് ഉല്‍ക്കാവര്‍ഷം ദൃശ്യമാകും. ഓഗസ്റ്റ് 12 ന് ദൃശ്യം കൂടുതല്‍ മനോഹരമായി ദൃശ്യമാകുമെന്നാണ് വിലയിരുത്തല്‍.
ജ്യോതിശാസ്ത്രജ്ഞനും എവറസ്റ്റര്‍ ഒബ്‌സര്‍വേറ്ററിയുടെ സ്ഥാപകനുമായ അജിത് എവറസ്റ്ററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖത്തറിലെ പെര്‍സീഡ് ഉല്‍ക്കാവര്‍ഷത്തിന് സാക്ഷ്യം വഹിക്കാനുള്ള ഏറ്റവും നല്ല സമയം ഓഗസ്റ്റ് 12 ന് ആയിരിക്കുമെന്നും അദ്ദേഹം ദി പെനിന്‍സുലയോട് പറഞ്ഞു.
ഏകദേശം 8 മണിക്ക് കാഴ്ച ദൃശ്യമാകും. ചന്ദ്രന്‍ അതിന്റെ ആദ്യ പാദത്തിലായിരിക്കുമെന്നും 40-50% പ്രകാശമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് 11 ന് രാത്രി 10 മണിക്കും ഓഗസ്റ്റ് 12 ന് രാത്രി 10:40 നും ഇത് അസ്തമിക്കും, ഉല്‍ക്കകളെ നിരീക്ഷിക്കാന്‍ ചന്ദ്രാസ്തമനത്തിന് ശേഷം പുലര്‍ച്ചെ 3:45 ന് സാധിക്കും.
താല്‍പര്യമുള്ളവര്‍ക്കായി അല്‍ ഖരാറയില്‍ ഓഗസ്റ്റ് 12ന് നിരീക്ഷണ പരിപാടി സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍ക്ക് 55482045, 30889582 എന്നീ നമ്പറുകളില്‍ വാട്ട്സ്ആപ്പ് വഴി ബന്ധപ്പെടാമെന്ന് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
