ജോലിയില്‍ പ്രവേശിച്ച ദിവസം തന്നെ പുറത്താക്കി; യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അബുദാബി കോടതി

img 20240511 wa0034

അബുദാബി: അബുദാബിയില്‍ ജോലിയില്‍ പ്രവേശിച്ച ദിവസം തന്നെ ജോലിയില്‍ നിന്ന് ജീവനക്കാരിയെ പുറത്താക്കിയ കമ്പനിക്കെതിരെ നടപടി. യുവതിക്ക് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് അബുദാബി കോടതി വിധിച്ചു. ഒരു ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. അബുദാബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടേതാണ് നടപടി.

ആഗസ്റ്റ് ഒന്നിന് ജോലിയില്‍ പ്രവേശിക്കുന്നത് യുവതിക്ക് ലെറ്റര്‍ ലഭിച്ചിരുന്നു. അന്ന് തന്നെ യുവതി ജോലിയില്‍ പ്രവേശിച്ചു. ജോലിക്ക് കയറുന്നത് 31,000 ദിര്‍ഹവും കമ്പനി വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ഒരു മുന്നറിയിപ്പും കൂടാതെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു.

പിരിച്ചുവിട്ടതിന്റെ കാരണം അന്വേഷിച്ചെങ്കിലും കമ്പനി വിശദീകരണം നല്‍കിയില്ലെന്നും യുവതി പറഞ്ഞു. തുടര്‍ന്നാണ് യുവതി കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി കമ്പനിയുടെ നടപടി കരാര്‍ ലംഘനമാണെന്നും വ്യക്തമാക്കി.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading