ദോഹ: ഖത്തറിലെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനില്‍ (കത്താറ) ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഫാല്‍ക്കണ്‍സ് എക്‌സിബിഷന്‍ (S’hail 2024) സംഘടിപ്പിക്കുന്നു. പോളണ്ട്, ഓസ്ട്രിയ, പോര്‍ച്ചുഗല്‍, റഷ്യ എന്നിവയുള്‍പ്പെടെ 21 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സെപ്തംബര്‍ 10 മുതല്‍ 14 വരെ എക്‌സ്ബിഷന്‍ നടക്കും.
വേട്ടയാടല്‍ ആയുധങ്ങള്‍, ഫാല്‍ക്കണ്‍റി, ക്യാമ്പിംഗ് സപ്ലൈസ്, മരുഭൂമി യാത്രകള്‍ക്കും വേട്ടയാടലുകള്‍ക്കുമുള്ള കാറുകള്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ള 300-ലധികം കമ്പനികള്‍ എക്‌സിബിഷനില്‍ അവതരിപ്പിക്കും.
വേട്ടയാടല്‍ ആയുധ ലൈസന്‍സിന് അപേക്ഷിക്കാന്‍ ഓഗസ്റ്റ് 10 മുതല്‍ അവസരമുണ്ട്. ഓഗസ്റ്റ് 19 വരെ മെട്രാഷ് 2 ആപ്പിലൂടെ അപേക്ഷിക്കാം. രാജ്യത്തെ ഫാല്‍ക്കണ്‍റി സംസ്‌കാരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കത്താറ എല്ലാ വര്‍ഷവും ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഫാല്‍ക്കണ്‍സ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നുണ്ട്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
