ദോഹ: ഖത്തറില്‍ ലൈസന്‍സില്ലാത്ത നഴ്‌സിംഗ് സ്റ്റാഫിനെ നിയമിച്ച സ്വകാര്യമേഖലയിലെ ആരോഗ്യസ്ഥാപനം അടപ്പിച്ചു. അനധികൃത നിയമനം നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യ മേഖലയിലെ ജനറല്‍ മെഡിക്കല്‍ കോംപ്ലക്‌സ് താല്‍ക്കാലികമായി അടപ്പിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
രണ്ട് നഴ്‌സുമാര്‍ പ്രൊഫഷണല്‍ ലൈസന്‍സില്ലാതെയാണ് സ്ഥാപനത്തില്‍ പ്രാക്ടീസ് ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മന്ത്രാലയത്തിലെ ഹെല്‍ത്ത് കെയര്‍ സ്‌പെഷ്യലിസ്റ്റുകള്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. രാജ്യത്തെ നഴ്‌സിംഗ്, ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങള്‍ എന്നിവ പാലിക്കേണ്ട നിയമങ്ങളുടെ നിരവധി ലംഘനങ്ങളും പരിശോധനയില്‍ കണ്ടെത്തി.
സ്ഥാപനത്തിനും നിയമലംഘനം കണ്ടെത്തിയ ജീവനക്കാര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം നിയമലംഘനം നടത്തിയ ജീവനക്കാരുടെ പൗരത്വം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
