ഡല്‍ഹി: യുപിഐ പേയ്‌മെന്റുകള്‍ക്കുള്ള പരിധി റിസര്‍ബാങ്ക് ഉയര്‍ത്തി. ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. കഴിഞ്ഞദിവസം നടന്ന ധന നയ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദായ നികുതി ഇടപാടുകള്‍ക്കും മറ്റ് നികുതി ഇടപാടുകള്‍ക്കും പുതിയ പരിധി ബാധകമാണ്. പുതിയ തീരുമാനത്തിലൂടെ നികുതിദായകര്‍ക്ക് ഉയര്‍ന്ന നികുതി ബാധ്യത വേഗത്തില്‍ അടയ്ക്കാന്‍ കഴിയും.
യുപിഐ വഴി നടത്തുന്ന പേയ്‌മെന്റുകള്‍ക്ക് സാധാരണയായി അധിക നിരക്കുകള്‍ ഈടാക്കില്ല. അതേസമയം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നികുതി അടയ്ക്കുന്നവര്‍ക്ക് അധിക നിരക്കുകള്‍ നല്‍കേണ്ടിവരും. അതേസമയം ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഉള്‍പ്പെടെ ചില പേയ്‌മെന്റുകളുടെ പരിധി 2023 ഡിസംബറില്‍ അഞ്ച് ലക്ഷമായി സെന്‍ട്രല്‍ ബാങ്ക് ഉയര്‍ത്തിയിരുന്നു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
