കുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ സർവീസ് ജീവനക്കാരുടെ യോഗ്യത പരിശോധിക്കുന്നു. സിവിൽ സർവീസ് അണ്ടർസെക്രട്ടറി ദിയാ അൽ-ഖബന്ദി ഇത്സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചു. പ്രവാസികളായ ജീവനക്കാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് നിർദ്ദേശം.
സിവിൽ സർവീസിലെ പ്രവാസികളായ എല്ലാ ജീവനക്കാരുടെയും യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് നിർദ്ദേശം. നിശ്ചിത സമയപരിധിയിൽ രേഖകൾ സമർപ്പിക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ യോഗ്യത സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയിൽ പ്രവേശിച്ചവരെ കണ്ടെത്തുകയാണ് ലക്ഷ്യം. യോഗ്യതയില്ലാതെ ജോലി ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
