ഖത്തറിലെ താമസക്കാര്‍ക്കായി ഭക്ഷ്യസുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യമന്ത്രാലയം

IMG 20240805 WA0000

ദോഹ: വേനല്‍ക്കാലത്തോടനുബന്ധിച്ച് ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം പൊതുജനങ്ങള്‍ക്കായി ഭക്ഷ്യസുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാഹനങ്ങളുടെ ഡിക്കികളില്‍ ഭക്ഷണം വെയ്ക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. വാഹനങ്ങളുടെ പിറകെ വശങ്ങളില്‍ വെച്ച് തുറന്നതും എയര്‍ കണ്ടീഷന്‍ ചെയ്തിട്ടില്ലാത്തതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

  • ഭക്ഷണപദാര്‍ത്ഥങ്ങള്‍ മലിനമാകാതെ ശ്രദ്ധിക്കുക.
  • ഭക്ഷണങ്ങള്‍ ഒന്നില്‍ കൂടുതല്‍ തവണ ചൂടാക്കരുത്. താപനിലയില്‍ വ്യത്യാസമുണ്ടായാല്‍ ബാക്ടീരിയകള്‍ വളരാന്‍ ഇടയാകും.
  • ഇറച്ചി, മീന്‍, മുട്ട, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ വേഗത്തില്‍ നശിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ആവശ്യങ്ങള്‍ക്ക് മാത്രം വാങ്ങുക.
  • റഫ്രിജറേറ്ററുകള്‍ക്കുള്ളിലെ താപനില അഞ്ച് ഡിഗ്രിയില്‍ താഴെയായി ക്രമീകരിക്കുക. ഫ്രീസറിനുള്ളിലെ താപനില – 18 ഡിഗ്രിയായി ക്രമീകരിക്കുക.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading