ഇന്ത്യന്‍ എംബസി, ഐസിബിഎഫ് പ്രത്യേക കോണ്‍സുലര്‍ ക്യാമ്പ് ഓഗസ്റ്റ് 9 ന് ദുഖാനില്‍

IMG 20240805 WA0004

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി (ICBF) സഹകരിച്ച് രാജ്യത്തെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ദുഖാനില്‍ ഖത്തര്‍ റെഡ് ക്രസന്റ് വര്‍ക്കേഴ്സ് ഹെല്‍ത്ത് ഓഫീസിന് എതിര്‍വശത്തുള്ള ഗള്‍ഫാര്‍ ഓഫീസ് സെക്രീറ്റില്‍ ഓഗസ്റ്റ് 9 ന് പ്രത്യേക കോണ്‍സുലര്‍ ക്യാമ്പ് നടക്കും. ഓഗസ്റ്റ് 9 ന് രാവിലെ 9 മുതല്‍ 11 വരെ ക്യാമ്പ് നടക്കും.

  • പാസ്‌പോര്‍ട്ട് സേവനങ്ങള്‍: പുതുക്കലും അനുബന്ധ സേവനങ്ങളും.
  • സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങള്‍: പ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍.
  • പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (PCC): ഇഷ്യൂവും അനുബന്ധ സേവനങ്ങളും.

അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ആവശ്യമായ എല്ലാ രേഖകളുടെയും ഫോട്ടോകോപ്പികള്‍ കൊണ്ടുവരണം. ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുന്നതിനുള്ള സഹായം രാവിലെ 8 മണി മുതല്‍ ലഭ്യമാകും.
പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം തേടുന്നതിനുമുള്ള വേദിയും ഒരുക്കും. ഇന്‍ഷുറന്‍സ് ഡെസ്‌ക് ഐസിബിഎഫ് ലഭ്യമാകും.

പുതുക്കിയ പാസ്പോര്‍ട്ടുകള്‍ ഓഗസ്റ്റ് 16ന് രാവിലെ 9 മുതല്‍ 10 വരെ ഇതേ വേദിയില്‍ വിതരണം ചെയ്യുമെന്ന് എംബസി അറിയിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading