ദോഹ: ഖത്തറില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി ഖത്തര്‍ പൊതുജനരോഗ്യ മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുന്നവര്‍ കുറിപ്പടികള്‍ കയ്യില്‍ കരുതുക. ആവശ്യത്തിനുള്ള മരുന്നുകള്‍ കയ്യില്‍ കുരതണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
യാത്ര ചെയ്യുന്ന രാജ്യത്തെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കുന്നത് ഉറപ്പാക്കുക. യാത്രയ്ക്കിടയില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുന്നത് ഉറപ്പാക്കുക. അല്ലെങ്കില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക. കൊതുക് തുടങ്ങിയ പ്രാണികള്‍ കുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
