ദോഹ: ഖത്തറിലെ അബു സംറ പോര്‍ട്ട് വഴിയുള്ള യാത്രക്കാര്‍ക്ക് മെട്രാഷ് 2 വില്‍ പ്രീ രജിസ്‌ട്രേഷന്‍ സംവിധാനം ആരംഭിച്ചു. ഇനിമുതല്‍ മെട്രാഷ് 2 ആപ്പിലൂടെ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി യാത്രാ തീയതിയും സമയവും തിരഞ്ഞെടുക്കാന്‍ കഴിയുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനമൊരുക്കിയത്.
ഈ പുതിയ ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കള്‍ മെട്രാഷ് 2ല്‍ ‘അബു സംറ ബോര്‍ഡറിനായുള്ള പ്രീ-രജിസ്‌ട്രേഷന്‍’ തിരഞ്ഞെടുക്കണം. തുടര്‍ന്ന് എന്‍ട്രി അല്ലെങ്കില്‍ എക്‌സിറ്റ് തിരഞ്ഞെടുക്കുക. ആവശ്യമുള്ള യാത്രാ തീയതിയും സമയവും തിരഞ്ഞെടുക്കുന്നതിന് മുമ്പ് യാത്ര ചെയ്യുന്ന വാഹനം, ഡ്രൈവര്‍, യാത്രക്കാര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും നല്‍കണം.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
