ഇ-പേയ്‌മെന്റ് സംവിധാനമില്ല; ഖത്തറിലെ 42 വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പൂട്ടുവീണു

IMG 20240731 WA0035

ദോഹ: ഖത്തറില്‍ ഉപഭോക്താക്കള്‍ക്കായി ഇ-പേയ്‌മെന്റ് (ഇലക്ട്രോണിക് പേയ്‌മെന്റ്) സംവിധാനം ഒരുക്കാത്ത വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. സെയില്‍സ് ഔട്ട്‌ലെറ്റുകൡ ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ട 42 സ്ഥാപനങ്ങളാണ് പൂട്ടിയത്. അല്‍ സെയ്‌ലിയ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ 42 വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി ഖത്തര്‍ വാണിജ്യ മന്ത്രാലയം അറിയിച്ചു.

വാണിജ്യ സ്ഥാപനങ്ങള്‍ പാലിക്കേണ്ട വ്യവസ്ഥാപിത നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. സ്റ്റോറുകളില്‍ പരിശോധയ്ക്ക് എത്തിയ അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങള്‍ അടപ്പിക്കുകയും നോട്ടീസ് പതിപ്പിക്കുകയും ചെയ്തു. നടപടി സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ മന്ത്രാലയം പുറത്തുവിട്ടു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading