കുവൈത്ത് സിറ്റി : കുവൈത്തിൽ വീടിന് തീപിടിച്ച് മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു. അബ്ബാസിയയിൽ കഴിഞ്ഞ ദിവസം, ജൂലൈ 19ന് രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. പത്തനംതിട്ട തിരുവല്ല സ്വദേശികളായ മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ 2 മക്കൾ എന്നിവരാണ് മരിച്ചത്.
അവധി കഴിഞ്ഞ് നാട്ടിൽ നിന്നും 19ന് വൈകിട്ടാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. ഇവർ താമസിച്ചിരുരുന്ന ഫ്ലാറ്റിൽ തീപിടിച്ചാണ് അപകടം ഉണ്ടായത് . അഗ്നി ശമന വിഭാഗം എത്തിയാണ് തീ അണച്ചത്. എയർ കണ്ടിഷണറിൽ നിന്നുണ്ടായ ഷോർട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മാത്യു റോയിട്ടേഴ്സിലും ഭാര്യ ലിനി അൽ അഹമ്മദി ഗവർണറേറ്റിലെ അദാൻ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമാണ് . കുവൈത്തിലെ ഭവൻസ് സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു കുട്ടികൾ.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
