തിരുവനന്തപുരം: കര്‍ണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജിതം. കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം വീണ്ടും പുനരാരംഭിച്ചു. ഉത്തര കന്നടയിലെ ഷിരൂരിലാണ് മണ്ണിടിച്ചിലുണ്ടായത്. കുന്നിടിഞ്ഞ് മണ്ണ് റോഡിലേക്ക് വീഴുകയായിരുന്നു. നിലവിൽ ജെസിബികൾ ഉപയോഗിച്ച് മണ്ണ് നീക്കുകയാണ്.
എക്കഴിഞ്ഞ ജൂലൈ 16നാണ് മണ്ണിടിഞ്ഞത്. കഴിഞ്ഞദിവസംവരെ അർജുന്റെ ഫോൺ റിങ് ചെയ്തതായി കുടുംബം പറയുന്നു. നിലവിൽ മണ്ണിനടിയിൽ ലോറിയുള്ളതായി ജിപിഎസ് ട്രാക്ക് ചെയ്തിട്ടുണ്ട്. അവിടം കുഴിച്ച് പരിശോധിക്കും. തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടാകുന്നതിനാൽ രക്ഷാദൗത്യം പ്രതിസന്ധിയിലാണ്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
