യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിമാനങ്ങൾ വൈകുന്നു; എയർലൈനുകൾ ഓൺലൈൻ ബുക്കിംഗ് നിർത്തി

Screenshot 20240719 124348

ഡൽഹി: ഇന്ത്യയിൽ നിന്നുള്ള ചില വിമാന വിമാന കമ്പനികൾ ഓൺലൈൻ വഴിയുള്ള ബുക്കിംഗ് നിർത്തി. മൈക്രോസോഫ്റ്റ് വിൻഡോസ്  ഓപ്പറേറ്റിങ് സിസ്റ്റത്തിന് സാങ്കേതിക തകരാറിനെ തുടർന്നാണിത്. ആകാശ  എയർ, ഇൻഡിഗോ എയർലൈൻസ് തുടങ്ങിയ വിമാന കമ്പനികൾ ആണ് ഓൺലൈൻ ബുക്കിംഗ് നിർത്തിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന വിമാനങ്ങൾ വൈകുന്നതായും റിപ്പോർട്ടുണ്ട്. ചെക്കിംഗ് ബോർഡിങ് പാസ് ഉൾപ്പെടെയുള്ളവ പ്രതിസന്ധിയിലായതാണ് വിവരം. യാത്രക്കാർ നേരത്തെ വിമാനത്താവളങ്ങൾ എത്തണമെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു.

വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രശ്നമാണ് വ്യാപക പ്രതിസന്ധിക്ക് കാരണം. ആഗോളമായി ബാധിക്കുന്ന പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നാണ് ക്രൗഡ്സ്ട്രൈക്ക് നല്‍കുന്ന വിശദീകരണം. ബാങ്കിംഗ് അടക്കമുള്ള മേഖലകളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading