ദോഹ: ഖത്തറില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡില്‍ വിസ-ഓണ്‍-അറൈവല്‍ പ്രഖ്യാപിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇന്ത്യ ഉള്‍പ്പെടെ 31 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തായ്‌ലന്‍ഡിലെ ഇമിഗ്രേഷന്‍ ചെക്ക്‌പോയിന്റുകളില്‍ വിസ-ഓണ്‍-അറൈവലിന് അപേക്ഷിക്കാം. 15 ദിവസം വരെ രാജ്യത്ത് താമസിക്കാന്‍ അനുമതി ലഭിക്കും. 93 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഹ്രസ്വകാല ബിസിനസുകള്‍ക്കായി 60 ദിവസം വരെ രാജ്യത്ത് താമസിക്കാനും പുതിയ വിസ നടപടിക്രമങ്ങളില്‍ അനുമതി നല്‍കുന്നുണ്ട്.
തായ്‌ലന്‍ഡിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഫ്രീലാന്‍സറായും ജോലി ചെയ്യുന്നതിനും അനുമതി നല്‍കുന്ന തായ്‌ലന്റ് വിസയും തായ് സര്‍ക്കാര്‍ അവതരിപ്പിച്ചു. തായ് കോഴ്‌സുകള്‍ ചെയ്യാനും വിസയില്‍ അവസരം ലഭിക്കും. അഞ്ച് വര്‍ഷത്തെ സാധുതയോടെ ഓരോ എന്‍ട്രിയിലും 180 ദിവസം വരെ രാജ്യത്ത് താമസിക്കാനും അനുമതിയുണ്ട്.
ഖത്തറില്‍ നിന്ന് തായ്‌ലന്‍ഡിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി ഖത്തറിലെ തായ് എംബസി ഓണ്‍ലൈന്‍ ഇ-വിസ പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുണ്ട്. തായ് വിസയ്ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഖത്തറില്‍ റസിഡന്‍സ് പെര്‍മിറ്റ്(ആര്‍പി) ഉള്ള ഏതൊരാള്‍ക്കും അപേക്ഷിക്കാം. https://www.thaievisa.go എന്ന വെബ്‌സാറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
