ഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കോയമ്പത്തൂര്‍- അബുദാബി സർവീസ് ഉടൻ. പുതിയ റൂട്ടിലെ നോണ്‍-സ്‌റ്റോപ്പ് വിമാന സര്‍വീസിന്റെ ബുക്കിംഗ് ആരംഭിച്ചതായി എയർലൈൻസ് അറിയിച്ചു. കോയമ്പത്തൂരില്‍ നിന്ന് ഓഗസ്റ്റ് 10 മുതൽ അബുദാബിയിലേക്കുള്ള നോണ്‍ സ്‌റ്റോപ്പ് സര്‍വീസ് ആരംഭിക്കും.
കോയമ്പത്തൂരിനും അബുദാബിക്കുമിടയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസാണ് നിലവിൽ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. കോയമ്പത്തൂരില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് കൂടിയാണിത്.
ഇന്‍ഡിഗോ വെബ്സൈറ്റിലെ ബുക്കിംഗ് പേജ് അനുസരിച്ച്, അബുദാബിയില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള വിമാനം (6E 1498) 00.40 മണിക്കൂറിന് പുറപ്പെട്ട് 06.25 മണിക്കൂറിന് കോയമ്പത്തൂരിലെത്തും. തിരിച്ച് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം(6E 1497) രാവിലെ 7.40 ന് പുറപ്പെട്ട് 10 മണിക്ക് അബുദാബിയിലെത്തും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
