ദോഹ: ഖത്തറില്‍ സ്വര്‍ണക്കടത്ത് നടത്തിയ എട്ട് പേരെ അധികൃതര്‍ പിടികൂടി. സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരെ പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ആഭ്യന്തര മന്ത്രാലത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. വിവിധ രാജ്യക്കാരായ എട്ട് പേരാണ് പിടിയിലായതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാജ്യം വിടാന്‍ ശ്രമിച്ചവരെ അധികൃതര്‍ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. നിരവധി സ്വര്‍ണക്കട്ടികളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. പണം, ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവയും അധികൃതര്‍ പിടിച്ചെടുത്തു. അതേസമയം അറസ്റ്റിലായവരുടെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
