റിയാദ്: സൗദി അറേബ്യയില്‍ ജോലി സമയം കഴിയും മുമ്പ് ആശുപത്രിയില്‍ നിന്ന് നേരത്തെ പോയ ആരോഗ്യ പ്രവര്‍ത്തകന്റെ ലൈസന്‍സ് റദ്ദാക്കി. 20,000 റിയാല്‍ പിഴയും ചുമത്തി. സൗദി ആരോഗ്യ മന്ത്രാലയത്തിന്റേതാണ് നടപടി. തബൂക്ക് മേഖലയിലുള്ള ആരോഗ്യ സ്ഥാപനത്തിലെ ജീവനക്കാരനെയാണ് ശിക്ഷിച്ചത്. മതിയായ കാരണമില്ലാതെ നേരത്തെ ആശുപത്രി വിട്ടതിനാണ് പ്രൊഫഷണല്‍ ലൈസന്‍സ് റദ്ദാക്കിയത്.
മന്ത്രാലയത്തിന്റെ കംപ്ലയന്‍സ് ടീമുകള്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നും പിഴ ജനറല്‍ ട്രഷറിയില്‍ നിക്ഷേപിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകരുടെ പ്രാക്ടീസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 32 ന്റെയും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളുടെയും കീഴിലുള്ള ഗുരുതരമായ ലംഘനമാണ് ആരോഗ്യ പ്രവര്‍ത്തകന്‍ നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
രാജ്യത്തെ ലൈസന്‍സുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്റ്ററില്‍ നിന്ന് ശിക്ഷിക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകന്റെ പേര് നീക്കം ചെയ്യുകയും ചെയ്തു. റദ്ദാക്കിയ തീയതി മുതല്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് പുതിയ ലൈസന്‍സിനായി അപേക്ഷിക്കുന്നതില്‍ വിലക്കും ഏര്‍പ്പെടുത്തി. അതേസമയം വ്യക്തിയുടെ പൗരത്വം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമല്ല.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
