ദുബായ്: ദുബായിലെ ബിസിനസ് ബേ ടവറിന് സമീപം തീപിടിച്ചു. മരാസി ഡ്രൈവിലെ ഡമാക് ബിസിനസ് ടവറിന് അടുത്തുള്ള കെട്ടിടത്തിലാണ് തീപിടിച്ചതെന്നാണ് വിവരം. ഇന്ന്, ജൂലൈ 9, ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് തീപിടിത്തമുണ്ടായത്.
തീ കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് പടര്‍ന്നതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തില്‍ നിന്ന് ഉയര്‍ന്ന തോതില്‍ പുക ഉയരുന്നത് റോഡില്‍ നിന്ന് ദൃശ്യമായിരുന്നു. അതേസമയം പരിക്കുകളോ, നാശനഷ്ടങ്ങളോ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. തീപിടിത്തമുണ്ടാകാനുള്ള കാരണവും സ്ഥിരീകരിച്ചിട്ടില്ല.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
