കുവൈത്ത് സിറ്റി: കുവൈത്തില്‍ ജൂലൈ 14 മുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാന്‍ അവസരം. 2024 ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ വരെയാണ് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സമയം അനുവദിച്ചത്. ഈ കാലയളവില്‍ കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളികളുടെ വിസ ( വിസ 20) സ്വകാര്യ തൊഴിലാളികളുടെ വിസകളിലേക്ക് (വിസ 18) മാറ്റാന്‍ അനുമതി നല്‍കി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് ഉത്തരവ് പുറപ്പെടുവിച്ചു.
അതേസമയം വിസ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് തൊഴിലുടമയുടെ അനുമതി വേണം. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. ട്രാന്‍സ്ഫറിന് എല്ലാ വര്‍ഷവും 50 കുവൈത്തി ദിനാര്‍ ഫീസും ഈടാക്കും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
