ദോഹ: ഖത്തര്‍ ടോയ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ഈ മാസം ആരംഭിക്കും. ‘യുവര്‍ സമ്മര്‍ സ്റ്റാര്‍ട്ട്‌സ് ഹിയര്‍’ എന്ന സമ്മര്‍ കാമ്പയിന്റെ ഭാഗമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ജൂലൈ 15 ന് ഫെസ്റ്റിവല്‍ ആരംഭിക്കുമെന്ന് വിസിറ്റ് ഖത്തര്‍ അറിയിച്ചു. ലൈവ് ഷോകളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും.
ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 14 വെര ദോഹ എക്‌സ്ബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍(ഡിഇസിസി) ഫെസ്റ്റിവല്‍ നടക്കും. മൂന്ന് പുതിയ സോണുകള്‍ ഉള്‍പ്പെടെ പത്ത് സോണുകള്‍ ഫെസ്റ്റിവലിലുണ്ട്. 17,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന വ്യത്യസ്തമായ സോണുകളാണ് ഇത്തവണയുള്ളത്.
ബാര്‍ബി, മാര്‍വല്‍, LOL, ആംഗ്രി ബേര്‍ഡ്‌സ്, നരൂതോ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് പ്രിയപ്പെട്ട 50-ലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഈ സീസണില്‍ അവതരിപ്പിക്കും. പ്രവേശനത്തിന് ടിക്കറ്റ് നിര്‍ബന്ധമാണ്. Q tickets, Virgin mega store എന്നിവയില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ടിക്കറ്റ് ലിങ്ക്: https://events.q-tickets.com/qatar/eventdetails/5980481474/qatar-toys-festival
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
