തിരുവനന്തപുരം: കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയാണ് മരിച്ചത്. ഒന്നര ആഴ്ചയായി ചികിത്സയിലായിരുന്ന ഫറോക് സ്വദേശിയായ 14 വയസുകാരന്‍ മൃദുലാണ് മരിച്ചത്. ഇതോടെ കേരളത്തില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലാണ് നേരത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ 16ന് ഫാറൂഖ് കോളേജിന് സമീപത്തെ കുളിച്ചതിന് പിന്നാലെയാണ് മൃദുലിന് അണുബാധയുണ്ടായത്. തുടര്‍ന്ന് കുളം നഗരസഭ അധികൃതര്‍ അടപ്പിച്ചിരുന്നു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
