ദോഹ: ഖത്തറിൽ ട്രാവൽ , എയർ കാർഗോ ഓഫീസുകളുടെ പ്രവർത്തനം സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ട്രാവൽ, എയർ കാർഗോ ഓഫീസുകൾ എന്നിവ നിയന്ത്രിക്കുന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകുകയും തീരുമാനം ശൂറ കൗൺസിലിന് റഫർ ചെയ്യുകയും ചെയ്തു.
2006ലെ എയർ ട്രാവൽ ഓഫീസുകളെ നിയന്ത്രിക്കുന്ന നിയമം (26) നും എയർ കാർഗോ ഓഫീസുകളെ നിയന്ത്രിക്കുന്ന 2010 ലെ നിയമം നമ്പർ (6) നും പകരമായി മേഖലയിലെ പുരോഗതിക്കനുസരിച്ച് നിയമനിർമ്മാണത്തിൻ്റെ ചട്ടക്കൂടിനുള്ളിൽ കരട് നിയമം തയ്യാറാക്കുന്നതാണ് പുതിയ തീരുമാനം. അന്താരാഷ്ട്ര സംഘടനകളുടെ ആവശ്യകതകൾക്ക് അനുസൃതമായിട്ടായിരിക്കും ഇത്.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം അമീരി ദിവാനിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
