ഖത്തര്‍ ഇന്ത്യന്‍ എംബസി സേവനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നു

Screenshot 20240703 133023

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നു. ഗള്‍ഫ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇന്ത്യൻ ജനസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എംബസിയുടെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നത് ലക്ഷ്യമിട്ടാണ് തീരുമാനമെന്നും ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഗള്‍ഫ് ടൈംസിനോട് വ്യക്തമാക്കി.

ഇത് സംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തിയെന്നും ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ വെളിപ്പെടുത്തി. സ്വകാര്യവല്‍ക്കരിക്കുന്നതോടെ എംബസിയുടെ മുഴുവന്‍ സേവനങ്ങളും കൈകാര്യം ചെയ്യുന്നത് ഏജന്‍സി ആയിരിക്കും. പുതിയ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കല്‍, പാസ്‌പോര്‍ട്ട് പുതുക്കല്‍, വിസ സേവനങ്ങള്‍, പോലീസ് വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, രേഖകളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നീ സേവനങ്ങളാണ് സ്വകാര്യവല്‍ക്കരിക്കുന്നത്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading