ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ വീടിന് തീപിടിച്ച് രണ്ട് എമിറാത്തി കുട്ടികൾക്ക് ദാരുണന്ത്യം. എട്ടു വയസ്സുള്ള പെൺകുട്ടി, ഏഴു വയസ്സുള്ള ആൺകുട്ടി എന്നിവരാണ് മരിച്ചത്. തീപിടുത്തത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസ്സുകാരി ആശുപത്രിയിൽ ചികിത്സയിലാണ്. അൽ തുവിയെൻ മേഖലയിലാണ് തീപിടുത്തം ഉണ്ടായത്.
കഴിഞ്ഞദിവസം പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം ഉണ്ടായത്. വിവരം ലഭിച്ച ഉടൻ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അതേസമയം തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്
