എംവി നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു 

Screenshot 20240625 193354

കൊച്ചി: റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിനാണ് മാധ്യമപ്രവർത്തനം അവസാനിപ്പിച്ചത്. 28 വർഷത്തെ മാധ്യമ ജീവിതം അവസാനിപ്പിച്ച് റിപ്പോർട്ടർ ടിവിയുടെ ഔദ്യോഗിക ചുമതലകളിൽ നിന്ന്  നികേഷ് കുമാർ ഒഴിഞ്ഞു.

എല്ലാകാലത്തും തന്റെ ജീവിതത്തിൽ രാഷ്ട്രീയം ഉണ്ടായിരുന്നുവെന്നും ഇനി സിപിഐഎം  അംഗമായി പ്രവർത്തിക്കുമെന്നും എം വി നികേഷ് കുമാർ വ്യക്തമാക്കി.

രാഷ്ട്രീയ പ്രവർത്തകനും  മുൻമന്ത്രിയുമായിരുന്ന  എം വി രാഘവന്റെ മകനാണ് നികേഷ് കുമാർ. എൽഡിഎഫിനായി അഴീക്കോട് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 

https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading