ദോഹ: ഖത്തറിൽ ഗാർഹിക തൊഴിലാളികൾക്കുള്ള നിയന്ത്രണങ്ങൾക്ക് കടുപ്പിക്കുന്നു. രാജ്യം വിടാൻ ആഗ്രഹിക്കുന്ന ഗാർഹിക തൊഴിലാളികൾ അഞ്ച് ദിവസം മുൻപ് മെട്രാഷ് ആപ്ലിക്കേഷനിലൂടെ അപേക്ഷ സമർപ്പിക്കണം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ അംഗീകാരത്തിനായി ശൂറ കൗൺസിൽ സർക്കാരിന് നൽകി. രാജ്യത്തെ ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട ഇന്റേണൽ ആൻഡ് എക്സ്റ്റേണൽ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
തൊഴിലുടമയുടെ അനുമതിയില്ലാതെ ഗാർഹിക തൊഴിലാളികൾക്ക് ഇനി രാജ്യം വിടാൻ കഴിയില്ല. അതേസമയം ഏതെങ്കിലും സാഹചര്യത്തിൽ തൊഴിലുടമ അനുമതി നിഷേധിക്കുകയാണെങ്കിൽ തൊഴിലാളികൾക്ക് ബന്ധപ്പെട്ട അതോറിറ്റിയെ സമീപിക്കാം. കരാർ അവസാനിക്കുന്നതിനു മുൻപ് ഗാർഹിക തൊഴിലാളികൾ രാജ്യം വിട്ടു പോകുന്നത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് നടപടി.
തൊഴിലുടമയുമായുള്ള കരാർ അവസാനിക്കുന്നതിന് മുൻപ് ഓടിപ്പോകുന്നത് കരാർ ലംഘനമായി കണക്കാക്കും. തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലി ഉപേക്ഷിക്കുന്നവർക്ക് മറ്റൊരു സ്പോൺസർഷിപ്പിലേക്ക് മാറാനും കഴിയില്ല. കരാർ നിയമലംഘകർക്ക് ജോലി നൽകുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കടുത്ത പിഴ നൽകാനും ശൂറ കൗൺസിലിന്റെ നിർദ്ദേശമുണ്ട്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
