ഡൽഹി: രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും. ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ തീരുമാനമായതായി കെസി വേണുഗോപാൽ എം പി അറിയിച്ചു. കോൺഗ്രസ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകി.
സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്ന കൊടുക്കുന്നിൽ സുരേഷിനെ പിന്തുണയ്ക്കാനും ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ തീരുമാനമായി.
അതേസമയം ഇന്ന് റായ്‌ബറേലി എംപിയായി രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധിയുടെ സത്യപ്രതിജ്ഞ.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
