ദോഹ: ലഗേജുകളോ ബാഗേജുകളോ എന്താണെന്ന് അറിയാതെ യാത്രയില്‍ കൊണ്ടുപോകരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. വിമാനയാത്രകളിലോ മറ്റ് സന്ദര്‍ഭങ്ങളിലോ സുഹൃത്തുക്കളോ ബന്ധുക്കളോ മറ്റ് അപരിചിതരോ നല്‍കുന്ന ലഗേജുകള്‍ ഉള്ളില്‍ എന്താണെന്ന് അറിയാതെ ലഗേജില്‍ ഉള്‍പ്പെടുത്തരുത് എന്നാണ് നിര്‍ദേശ. രാജ്യത്തേക്കുള്ള നിരോധിത വസ്തുക്കളുടെ കടത്ത് തടയുക ലക്ഷ്യമിട്ടാണ് നടപടി.
ഖത്തറിലേക്ക് വരുന്നവരും രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നവരുമായ യാത്രക്കാര്‍ ഇത് ശ്രദ്ധിക്കണം. നിരോധിത വസ്തുക്കള്‍ കൈവശം വെച്ചതിന് പിടിക്കപ്പെട്ടാല്‍ കനത്ത ശിക്ഷയാണ് ലഭിക്കുക. ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങളുടേത് അല്ലാത്ത വസ്തുക്കള്‍ കൊണ്ടുപോകുമ്പോള്‍ യാത്രക്കിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാലോ നിങ്ങള്‍ നിയമനടപടികള്‍ നേരിടേണ്ടി വരും. അതിനാല്‍ മറ്റുള്ളവരുടെ ലഗേജുകള്‍ കൈവശം വെയ്ക്കുന്ന സാഹചര്യങ്ങളില്‍ അത് തുറന്നുനോക്കി അകത്ത് എന്താണെന്ന് ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
