ദോഹ: മെട്രാഷ്-2 ആപ്പിലൂടെ റെസിഡന്‍സിയുമായി ബന്ധപ്പെട്ട നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറബിക് ഭാഷയ്ക്ക് പുറമെ ഇംഗ്ലീഷിലും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. മെട്രാഷ് 2 ആപ്പിലെ ഇ-സര്‍വീസിലൂടെ സേവനങ്ങള്‍ ലഭ്യമാകുമെന്ന് മന്ത്രാലയം ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു.

ആപ്പില്‍ പ്രവേശിച്ച് റെസിഡന്‍സി ഓപ്ഷന്‍ തിരഞ്ഞെടുക്കണം. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ്, വിസിറ്റര്‍ സര്‍ട്ടിഫിക്കറ്റ്, നാഷണാലിറ്റി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, പേര് മാറ്റല്‍ സര്‍ട്ടിഫിക്കറ്റ്, സ്‌പോണ്‍സര്‍ മാറ്റല്‍, കമ്പനിയും പേര് മാറ്റല്‍, എക്‌സിറ്റ്-എന്‍ട്രി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ ആപ്പിലൂടെ ലഭ്യമാകും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
