അബുദാബി: യുഎഇയില്‍ അടുത്ത ഹജ്ജ് സീസണിലേക്കുള്ള രജിസ്ട്രേഷന്‍ സെപ്തംബറില്‍ ആരംഭിക്കുമെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്‍ഡ് സകാഫ് (ഔഖാഫ്) അറിയിച്ചു. മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയും വെബ്‌സൈറ്റ് വഴിയുമാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. സെപ്തംബര്‍ ആദ്യവാരം മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും.
ജൂണ്‍ 18 ചൊവ്വാഴ്ചയോടെ തീര്‍ത്ഥാടകര്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയിരുന്നു. ഈ വര്‍ഷം ഏകദേശം 1.8 ദശലക്ഷം തീര്‍ത്ഥാടകര്‍ ഹജ്ജ് നിര്‍വഹിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 1.6 ദശലക്ഷം പേര്‍ സൗദിക്ക് പുറത്ത് നിന്നും വന്നവരാണ്.
സാധാരണഗതിയില്‍, യുഎഇയില്‍ ഹജ്ജ് പെര്‍മിറ്റ് നല്‍കുന്നത് എമിറാത്തികള്‍ക്ക് മാത്രമാണ്. പ്രവാസികള്‍ സ്വന്തം രാജ്യങ്ങളുടെ ക്വാട്ട പ്രയോജനപ്പെടുത്തുകയും നടപടിക്രമങ്ങള്‍ പാലിക്കുകയും വേണമെന്നാണ് വ്യവസ്ഥ. ലൈസന്‍സുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയാണ് തീര്‍ത്ഥാടനത്തിന് പോകുന്നത്. അതിന്റെ ലിസ്റ്റ് ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്റിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
