ഖത്തറില്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ 110 സേവനങ്ങള്‍ ഡിജിറ്റലാക്കി

IMG 20240618 WA0000

ദോഹ: ഖത്തറില്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ഡിജിറ്റലാക്കി. മന്ത്രാലയത്തിന്റെ 400 സേവനങ്ങളില്‍ 110 സേവനങ്ങളുടേയും ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കി. പൊതുജനങ്ങള്‍ക്കും ഗുണഭോക്തൃ കമ്പനികള്‍ക്കും സ്മാര്‍ട്ട്, ഓട്ടോമേറ്റഡ് സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ ഹംദ അബ്ദുല്‍ അസീസ് അല്‍ മദീദ് പറഞ്ഞു. സേവനങ്ങള്‍ ഡിജിറ്റലാക്കുന്നതോടെ 24 മണിക്കൂറും എളുപ്പത്തില്‍ സര്‍വീസുകള്‍ ലഭിക്കും.

കൃഷി, ഭക്ഷ്യസുരക്ഷ, നഗര വികസനം, മറ്റ് പൊതു സേവനങ്ങള്‍, കമ്മ്യൂണിറ്റി സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സേവനങ്ങളും ഡിജിറ്റലാക്കി. 2023ല്‍ ആരംഭിച്ച ഡിജിറ്റലൈസേഷന്‍ പദ്ധതിയില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റും ഔണ്‍ ആപ്പും ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ വാഹന ട്രാക്കിംഗും മാലിന്യ സംസ്‌കരണവും ഡിജിറ്റലാക്കിയിരുന്നു. പൊതുശുചിത്വ വിഭാഗവും മെക്കാനിക്കല്‍ വിഭാഗവും ഏകോപിപ്പിച്ചാണ് പദ്ധതി.

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഔണ്‍ ആപ്പിന്റെ പുതിയ പതിപ്പ് ഉടന്‍ ലോഞ്ച് ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്യുന്നതാണ് പുതിയ പതിപ്പ്. ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സേവനങ്ങള്‍ക്കായി ഏകീകൃത ഇലക്ട്രോണിക് പോര്‍ട്ടലും സ്ഥാപിക്കും.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading