കൽപ്പറ്റ: രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിന്റെ എം പി സ്ഥാനം ഒഴിഞ്ഞു. റായ്ബറേലി മണ്ഡലം രാഹുൽ ഗാന്ധി നിലനിർത്തും. പകരം പ്രിയങ്ക ഗാന്ധി വയനാട് മത്സരിക്കും. രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം അറിയിക്കാതെ വയനാടിനൊപ്പം ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.പ്രിയങ്ക ഗാന്ധി ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തുന്നത്.
അതേസമയം വയനാട്ടിലെ ജനങ്ങൾക്ക് രാഹുൽഗാന്ധി നന്ദി അറിയിച്ചു.വയനാട് പോരാടാൻ ഉള്ള ഊർജ്ജം തന്നു.ജീവനുള്ള കാലം അത് മനസ്സിൽ ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കണം എന്നുള്ളത് രാഷ്ട്രീയ തീരുമാനമാണെന്ന് കെ സി വേണുഗോപാലും പ്രതികരിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
