പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 മരണം

IMG 20240617 WA0003

ഡല്‍ഹി: പശ്ചിമബംഗാളില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചുകയറി. ഡാര്‍ജലിംഗിലാണ് സംഭവം. അപകടത്തില്‍ പതിനഞ്ച് പേര്‍ മരിച്ചു. അറുപത് പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സമയം 9.30 ഓടെയായിരുന്നു അപകടം. കാഞ്ചന്‍ജംഗ എക്‌സ്പ്രസിന് പിന്നിലേക്ക് സിഗ്നല്‍ തെറ്റിച്ച് എത്തിയ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ മൂന്ന് ബോഗികള്‍ തകര്‍ന്നു. തകര്‍ന്ന ബോഗികള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി.

മരണപ്പെട്ടവരില്‍ ഗുഡ്‌സ് ട്രെയിന്റെ ലോക്കോപൈലറ്റും കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ ലോക്കോപൈലറ്റും ഉണ്ടെന്നാണ് വിവരം. ഗുഡ്‌സ് ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ചതാണ് അപകടകാരണമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. സംഭവത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അന്വേഷണത്തിന് ഉത്തരവിട്ടു. മാനുഷിക പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

അപകടത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് പതിനായിരം രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading