ഖത്തറില്‍ നഴ്‌സറി കുട്ടികള്‍ക്കായി പുതിയ ഡെന്റല്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു

IMG 20240617 WA0002

ദോഹ: ഖത്തറില്‍ നഴ്‌സറി കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പുതിയ പദ്ധതി. ‘സേനന്‍’ എന്ന പേരിലാണ് കാമ്പയിന്‍ ആരംഭിക്കുന്നത്. ഖത്തറിലുടനീളമുള്ള നഴ്സറികളിലെ കൊച്ചുകുട്ടികളുടെ ദന്ത സംരക്ഷണം ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച്, 4 വയസ്സിന് താഴെയുള്ള കുട്ടികളുടെ പല്ല് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ നഴ്സറികളിലും പരിപാടി നടത്താനാണ് തീരുമാനം.

‘അസ്‌നാനി’ എന്ന പേരില്‍ സംഘടിപ്പിച്ച സ്‌കൂള്‍ ഓറല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ 2022-2023 അധ്യയന വര്‍ഷത്തിലെ 61% കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികളില്‍ ദന്തക്ഷയം ഉണ്ടെന്ന് വ്യക്തമായിരുന്നു. അതിനാല്‍ നഴ്സറികളിലെ കുട്ടികളുടെ പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തി, കിന്റര്‍ഗാര്‍ട്ടനുകളില്‍ പ്രവേശിക്കുന്നതിന് മുമ്പുതന്നെ ദന്ത പ്രശ്നങ്ങളെ മറികടക്കാനാണ് ‘സേനന്‍’ പരിപാടി ലക്ഷ്യമിടുന്നത്.

നഖം കടിക്കുക, ഐസ് ചവയ്ക്കുക, തള്ളവിരലോ വിരലുകളോ വായിലിടുക, വായുടെ ആരോഗ്യത്തെ ബാധിക്കുന്ന പസിഫയറുകള്‍ ഉപയോഗിക്കുക തുടങ്ങി കുട്ടികള്‍ പതിവായി നേടുന്ന പ്രശ്‌നങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഖത്തറില്‍ പ്രസവാവധി എങ്ങനെ? എത്രദിവസം കിട്ടും

  • ഖത്തര്‍ കത്താറയില്‍ തമിഴ് സിനിമ പ്രദര്‍ശിപ്പിക്കും

  • ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading