ഹജ്ജ് 2024; ഉയര്‍ന്ന താപനിലയില്‍ സൗദിയില്‍ 22 തീര്‍ത്ഥാടകര്‍ മരിച്ചു

screenshot 20240421 232506

മക്ക: സൗദി അറേബ്യയില്‍ 22 ഹജ്ജ് തീര്‍ത്ഥാടകര്‍ മരിച്ചു. ഉയര്‍ന്ന ചൂടിലാണ് മരണം സംഭവിച്ചത്. വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകരാണ് മരിച്ചത്. രാജ്യത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്നിരുന്നു. ശനിയാഴ്ച അറഫാ പര്‍വതത്തില്‍ 46 ഡിഗ്രി വരെ താപനില ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.

225പേര്‍ ചൂടിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയതായി സൗദി പ്രസ് ഏജന്‍സ് റിപ്പോര്‍ട്ട് ചെയ്തു. 14 ജോര്‍ദാനിയന്‍ പൗരന്മാര്‍ കനത്ത ചൂടില്‍ സൂര്യാഘാതമേറ്റ് മരണപ്പെട്ടതായി ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം മരണപ്പെട്ട ബാക്കിയുള്ളവരുടെ വിവരങ്ങള്‍ ലഭ്യമല്ല.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഹൗസ് ഡ്രൈവർ വിസയ്ക്ക് സ്കിൽ ടെസ്റ്റ്‌ നിർബന്ധം

  • ഖത്തറിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎസ്

  • മക്കയിൽ ഹൂതി ആക്രമണം

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading