ഈദ് അല്‍ അദ്ഹ: അബുസമ്ര അതിര്‍ത്തിയിലൂടെയുള്ള യാത്രകൾക്ക് പ്രീ-രജിസ്‌ട്രേഷൻ ഉപയോഗപ്പെടുത്താൻ നിർദേശം

IMG 20240615 WA0001

ദോഹ: ഖത്തറിലെ അബു സമ്ര ബോര്‍ഡര്‍ ക്രോസിംഗിനായി യാത്രക്കാര്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെട്രാഷ് 2 ആപ്ലിക്കേഷനിലൂടെയാണ് രജിസ്‌ട്രേഷന്‍. പ്രീ-രജിസ്‌ട്രേഷന്‍ സേവനം ഉപയോഗപ്പെടുത്തുന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കായി ഒരുക്കിയ പ്രത്യേക പാതയിലൂടെ സുഗമമായും സൗകര്യപ്രദമായും യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.

എക്‌സ് പോസ്റ്റിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. അതേസമയം മറ്റ് എല്ലാ പാതകളും പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ഈദ് അല്‍ അദ്ഹ അനുബന്ധിച്ചുള്ള അതിര്‍ത്തിയിലെ യാത്രാ തിരക്കുകള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശം നല്‍കിയിത്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78 

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading