ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരണപ്പെട്ടു. തൃശ്ശൂര്‍ വടക്കേക്കാട് സ്വദേശി മുഹമ്മദ് ത്വയ്യിബ് ഹംസ ( 21), വടക്കേഞ്ചേരി സ്വദേശി മുഹമ്മദ് ഹബീല്‍ (22) എന്നിവരാണ് മരണപ്പെട്ടത്. പെരുന്നാള്‍ വസ്ത്രം വാങ്ങി മടങ്ങുന്ന വഴി വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. മാള്‍ ഓഫ് ഖത്തറിന് സമീപമാണ് അപകടമുണ്ടായത്. രണ്ടുപേരും തല്‍ക്ഷണം മരിച്ചതായാണ് വിവരം.
മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്
