ഈദ് അവധി: യുഎഇയിലെ അവശ്യ സേവനങ്ങളുടെ സമയ മാറ്റങ്ങള്‍ അറിയാം

img 20240517 wa0003

അബുദാബി: യുഎഇയില്‍ ഈദ് അല്‍ അദ്ഹ അവധി ദിവസങ്ങളില്‍ (ജൂണ്‍ 15 മുതല്‍ 18 വരെ )ഒട്ടുമിക്ക ഓഫീസുകളും അടച്ചിടുമെങ്കിലും അവശ്യ സേവനങ്ങള്‍ക്കുള്ള കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. അതേസമയം സേവനങ്ങളുടെ സമയക്രമം പരിഷ്‌കരിച്ചിട്ടുണ്ട്.

ദുബായിലെ വിസ സര്‍വീസ് സെന്ററുകളുടെ പ്രവര്‍ത്തന സമയം:

പുതിയ അപേക്ഷ, പുതുക്കലുകള്‍ എന്നിവ ദുബായ് നൗ ആപ്പ് അല്ലെങ്കില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (GDRFA) വെബ്സൈറ്റ് വഴി ഓണ്‍ലൈനായി പൂര്‍ത്തിയാക്കണമെന്ന് അതോറിറ്റി അറിയിച്ചു. അതേസമയം ചില GDRFA കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും :

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ GDRFA സെന്റര്‍ (ടെര്‍മിനല്‍ 3 ന്റെ അറൈവല്‍ ഹാള്‍) 24/7 തുറന്നു പ്രവര്‍ത്തിക്കും. അല്‍ അവീര്‍ കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ അവധി ദിവസങ്ങളില്‍ ദിവസവും രാവിലെ 6 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു

വാഹന പരിശോധനാ കേന്ദ്രങ്ങള്‍:

ഈദ് അല്‍ അദ്ഹ അവധി ദിവസങ്ങളില്‍ RTA സേവന ദാതാക്കളുടെ എല്ലാ കേന്ദ്രങ്ങളും അടച്ചിരിക്കും. എന്നാല്‍ സാങ്കേതിക പരിശോധന സേവനങ്ങള്‍ ജൂണ്‍ 18 ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ഉം റമൂല്‍, ദെയ്റ, ബര്‍ഷ, അല്‍ കിഫാഫ് എന്നിവിടങ്ങളിലെ കിയോസ്‌കുകള്‍, സ്മാര്‍ട്ട് കസ്റ്റമര്‍ സെന്ററുകള്‍ എന്നിവ ഒഴികെയുള്ള എല്ലാ ആര്‍ടിഎ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളും അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല.

അബുദാബി

അബുദാബിയിലെ മിക്ക അഡ്നോക് വെഹിക്കിള്‍ ഇന്‍സ്‌പെക്ഷന്‍ സെന്ററുകളും (വിഐസി) അവധി ദിവസങ്ങളില്‍ അടച്ചിരിക്കും. അതേസമയം ചിലത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് അഡ്നോക് കോള്‍ സെന്റര്‍ എക്സിക്യൂട്ടീവ് അറിയിച്ചു. ജൂണ്‍ 16ന് താഴെ പറയുന്ന കേന്ദ്രങ്ങള്‍ 24/7 പ്രവര്‍ത്തിക്കും.

  • അല്‍ മുറൂരിലെ പ്രധാന വിഐസി സെന്റര്‍-
  • അല്‍ ഐനിലെ പ്രധാന വിഐസി (ഫലാജ് ഹസാ)

ജൂണ്‍ 17-18 തീയതികളില്‍ അല്‍ മുറൂരിലെ പ്രധാന വിഐസി 24/7ഉം അല്‍ ഷംഖയിലെ മോട്ടോര്‍ വേള്‍ഡ് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെയും പ്രവര്‍ത്തിക്കും. അതേസമയം ജൂണ്‍ 19 മുതല്‍ എല്ലാ അഡ്നോക് വിഐസികളും സേവനങ്ങള്‍ പുനരാരംഭിക്കും.

അജ്മാന്‍

അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ഓഫീസുകള്‍ ജൂണ്‍ 16 ഞായറാഴ്ച മുതല്‍ ജൂണ്‍ 17 തിങ്കള്‍ വരെ അടച്ചിരിക്കും. അതേസമയം വാഹന പരിശോധന സേവനങ്ങള്‍ ലഭ്യമാകും. ജൂണ്‍ 15 ശനിയാഴ്ച രാവിലെ 9 മണിമുതല്‍ രാത്രി 7 മണിവരെയും ജൂണ്‍ 18 ചൊവ്വാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയും സേവനം ലഭ്യമാകും.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  

https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading