മസ്‌കത്ത്: ഒമാനില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപ്പോയി പണം ആവശ്യപ്പെട്ട കേസില്‍ നാല് പേര്‍ അറസ്റ്റിലായി. കേസില്‍ ഏഷ്യന്‍ വംശജരായ നാല് പേരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി)അറിയിച്ചു. ഒരാളുടെ സ്വാതന്ത്ര്യം തടഞ്ഞുവയ്ക്കുക, തട്ടിക്കൊണ്ടുപോയി കുടുംബത്തില്‍ നിന്ന് പണം ആവശ്യപ്പെടുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. നോര്‍ത്ത് അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റിലാണ് സംഭവം
നോര്‍ത്ത് അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റ് പോലീസ് അല്‍ ദഖിലിയ ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡിന്റെ സഹകരിച്ചണത്തോടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും ആര്‍ഒപി അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
